Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ സ്വിന്‍ഡണില്‍ 11 വയസ്സുകാരി അന്തരിച്ചു: മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താനാണ് തീരുമാനം
Text By: Reporter, ukmalayalampathram
യുകെയിലെ സ്വിന്‍ഡണിലെ സ്മിത - തോമസ് ദമ്പതികളുടെ മകളായ ഐറിന്‍ സ്മിതാ തോമസ് അന്തരിച്ചു. 11 വയസ്സു മാത്രം എത്തിയ ഐറിന്റെ വേര്‍പാടില്‍ തേങ്ങുകയാണു കുടുംബം. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു ഐറിന്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. തുടര്‍ന്ന് ചികിത്സകളും നടന്നു വരവേയാണ് ഐറിനെ തേടി മരണമെത്തിയത്. നാട്ടില്‍ കോട്ടയം ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനവും നടത്തിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുപോവുക. ഈ പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബത്തെ സഹായിക്കുവാനായി വില്‍റ്റ്ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.

ലണ്ടനിലെ മലയാളി നഴ്സ് മാമ്മന്‍ വി. തോമസ് നാട്ടില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞെന്ന ദുഃഖ വാര്‍ത്തയ്ക്കു പിന്നാലെയാണ് ഐറിന്റെ മരണ വാര്‍ത്ത പുറത്തുവന്നത്.
 
Other News in this category

 
 




 
Close Window