Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
റമദാനെ വരവേറ്റ് എല്‍ഇഡി ബള്‍ബുകളുടെ പ്രഭയില്‍ ലണ്ടന്‍
reporter

ലണ്ടന്‍: എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രഭയാല്‍ പ്രകാശം ചൊരിഞ്ഞ് റമദാനെ വരവേറ്റ് ലണ്ടന്‍ നഗരം. 30,000 എല്‍.ഇ.ഡി ബള്‍ബുകളാണ് പുണ്യമാസത്തില്‍ ലണ്ടന്‍ നഗരത്തില്‍ പ്രകാശം പരത്തുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റമദാനില്‍ ലണ്ടന്‍ നഗരം ഇങ്ങനെ പ്രകാശത്താല്‍ അലങ്കരിക്കപ്പെടുന്നത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ബള്‍ബുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും റമദാനോടനുബന്ധിച്ച് ഇത്തരത്തില്‍ വെളിച്ചം പകരാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞു.

വെസ്റ്റ് എന്‍ഡിന്റെ ഹൃദയഭാഗത്തുള്ള റമദാനില്‍ ഒരുക്കുന്ന ഈ പ്രകാശവലയം പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ലണ്ടന്‍ നഗരം വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന എന്നതിന്റെ പ്രതീകമാണീ വെളിച്ചമെന്നും സാദിഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് റമദാന്‍ ലൈറ്റുകള്‍ തെളിഞ്ഞു എന്ന കുറിപ്പോടെ ലൈറ്റുകള്‍ പ്രകാശിക്കുന്ന ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. വെസ്റ്റ് എന്‍ഡിലെ ഈ മനോഹര കാഴ്ച കാണാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. വിളിക്കുകള്‍ തെളിക്കുന്നതിന്റെ ഭാഗമാകാന്‍ ക്ഷണിക്കപ്പെട്ടത് വലിയ ബഹുമതിയായി കണക്കാക്കുന്നു.-സാദിഖ് ഖാന്‍ കുറിച്ചു

വെസ്റ്റ് എന്‍ഡിലെകവന്‍ട്രി സ്ട്രീറ്റ് മുതര്‍ ലെസ്റ്റര്‍ സ്‌ക്വയര്‍ വരെയുള്ള ഭാഗങ്ങളിലാണ് രാത്രികാലങ്ങളില്‍ പ്രകാശം പരക്കുക. മാര്‍ച്ച് 29 വരെ വൈകീട്ട് അഞ്ചുമണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെയാണ് ദീപം തെളിയുക. മാര്‍ച്ച് 30 ആകുന്നതോടെ എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് വിളക്കുകള്‍ അണക്കും. 2023 ലാണ് ലണ്ടനില്‍ റമദാനെ വരവേറ്റ് ആദ്യമായി ഇത്തരത്തില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കാന്‍ തുടങ്ങിയത്. റമദാനില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന ചടങ്ങ് തുടരാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും റമദാന്റെ ചൈതന്യവും ലണ്ടന്‍ നഗരത്തിന്റെ വൈവിധ്യവുമാണ് തങ്ങള്‍ ആഘോഷിക്കുന്നതെന്നും അസീസ് ഫൗണ്ടേഷന്‍ ട്രസ്റ്റി റഹീമ അസീസ് പറഞ്ഞു. ഇസ്ലാമിക ജ്യാമിതീയ പാറ്റേണുകളിലും റമദാന്റെ ആകാശ ചിഹ്നങ്ങളിലും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൈറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. അസീസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെയാണ് ഈ പരിപാടി നടപ്പാക്കുന്നത്.

 
Other News in this category

 
 




 
Close Window