Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ നിന്നു നാട്ടിലെത്തിയ മലയാളി നഴ്സ് ഹൃദയാഘാതം മൂലം അന്തരിച്ചു: വിട പറഞ്ഞത് പത്തനാപുരം സ്വദേശി
Text By: Reporter, ukmalayalampathram
കൊല്ലം പത്തനാപുരം വടക്കേത്തലയ്ക്കല്‍ കുടുംബാംഗം കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടില്‍ മാമ്മന്‍ വി. തോമസ് (മോന്‍സി-45) ആണ് മരിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അംഗമാണ്. യുകെയില്‍ കുടുംബസമേതമായി താമസിക്കുകയായിരുന്നു അദ്ദേഹം.
നിമ്മി വര്‍ഗീസ് ആണ് ഭാര്യ. മകള്‍: മന്ന.

നവി മുംബൈ ടെര്‍ണ സ്പെഷലിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്‌സായി ജോലി ചെയ്തിരുന്ന മാമ്മന്‍ 2019 ലാണ് കുടുംബസമേതം യുകെയില്‍ എത്തുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ ഐ. തോമസ്, പരേതയായ ശോശാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോണ്‍ വി തോമസ്, ആനി തോമസ്.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് പൊതുദര്‍ശന ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മാക്കുളം ഹെര്‍മ്മോണ്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
 
Other News in this category

 
 




 
Close Window