Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുഎസ് അവഗണിച്ചു, സെലെന്‍സ്‌കിയെ ചേര്‍ത്ത് പിടിച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് യുകെയില്‍ ഗംഭീര സ്വീകരണം നല്‍കി ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. യുകെയില്‍ നടക്കുന്ന യൂറോപ്യന്‍ നേതാക്കളുമായുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സെലെന്‍സ്‌കി എത്തിയത്. യുഎസ് പിന്തുണ കുറച്ചെങ്കിലും, യുകെയും യൂറോപ്യന്‍ യൂണിയനും യുക്രെയ്ന് അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്തു. ചാള്‍സ് രാജാവ് യുക്രെയ്ന്‍ രാഷ്ട്ര നേതാക്കള്‍ക്ക് വിരുന്ന് നല്‍കും. റഷ്യ യുക്രെയ്നില്‍ നടത്തിയ അധിനിവേശത്തിനുശേഷം രാജ്യത്തിന് മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇന്നത്തെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പാലിക്കാതെയായിരുന്നു സെലെന്‍സ്‌കിക്കുള്ള സ്വീകരണം. സെലെന്‍സ്‌കിയോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ സ്റ്റാമെര്‍ ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. കിയേര്‍ സ്റ്റാമെര്‍ ജനക്കൂട്ടത്തിന് നേരെ ആംഗ്യം കാണിക്കുന്നതിന് മുന്‍പ് സെലെന്‍സ്‌കിയെ ആലിംഗനം ചെയ്തു.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് യുകെയും ഫ്രാന്‍സും യുക്രെയ്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട് യുഎസുമായി ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുകെയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനത്തിനുള്ള ക്ഷണം റദ്ദാക്കാന്‍ സ്‌കോട്ട്ലന്‍ഡിലെ എസ്എന്‍പി വെസ്റ്റ്മിന്‍സ്റ്റര്‍ നേതാവ് സ്റ്റീഫന്‍ ഫ്‌ലിന്‍ നടത്തിയ ആഹ്വാനം കിയേര്‍ സ്റ്റാമെര്‍ നിരസിച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയോടെ നടത്തിയ തര്‍ക്കം വലിയ വിവാദമായിരുന്ന സാഹചര്യത്തില്‍ കിയേര്‍ സ്റ്റാമെര്‍ നല്‍കിയ സ്വീകരണത്തിന് നയതന്ത്ര തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window