Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം വര്‍ധിക്കുന്നു; സര്‍വേ റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അടുത്തകാലത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളില്‍ സ്ഫോടനത്മകമായ വര്‍ധനയുണ്ടായതായി 'ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ്' നടത്തിയ പഠനം വ്യക്തമാക്കുന്നു.

52,000 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രകാരം, യൂണിവേഴ്സിറ്റിയില്‍ പ്രവേശിച്ചതിന് ശേഷം ലൈംഗിക അപമാനം നേരിട്ടതായി 25 ശതമാനം പേര്‍ വെളിപ്പെടുത്തി. 14 ശതമാനം പേര്‍ നേരിട്ടത് ലൈംഗിക പീഡനങ്ങളാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് മൂന്നിരട്ടി അധികം ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുവെന്നാണ് കണക്ക്.

- 33% സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരകളായി

- 12% പുരുഷന്‍മാര്‍ക്കും അതിക്രമം നേരിടേണ്ടി വന്നു

- 19% സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരകളായി

- 7% പുരുഷന്‍മാര്‍ പീഡനത്തിന് ഇരകളായി

ഇംഗ്ലണ്ടിലെ അണ്ടര്‍ഗ്രാജുവേറ്റ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റികളില്‍ അനാവശ്യമായ ലൈംഗിക പെരുമാറ്റങ്ങള്‍ വ്യാപകമാണെന്നും, അക്രമണോത്സുകമായ ഓണ്‍ലൈന്‍ ലൈംഗിക വീഡിയോകള്‍ കാണുന്നതാണ് കേസുകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്നുമാണ് കാമ്പയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഈ റിപ്പോര്‍ട്ട് വീണ്ടും ഉന്നയിക്കുന്നു.

 
Other News in this category

 
 




 
Close Window