Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും
Text By: UK Malayalam Pathram
യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇതിനകം തന്നെ വിവാദമായി കഴിഞ്ഞ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. മറ്റെല്ലാ വിധത്തിലും ഇവരെ തടയാന്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റാര്‍മറിന് ഈ നീക്കം അനിവാര്യമായി മാറിയത്.

എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ പേരില്‍ ഐഡി കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സിവില്‍ ലിബേര്‍ട്ടി ഗ്രൂപ്പുകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രത്യേകിച്ച് പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും അവശ്യസേവനങ്ങളില്‍ നിന്നും പുറത്താകുമെന്നാണ് മുന്നറിയിപ്പ്. ടോണി ബ്ലെയറും, ഇമ്മാനുവല്‍ മാക്രോണും മുന്നോട്ട് വെയ്ക്കുന്ന ഈ പദ്ധതി കൊണ്ട് അനധികൃത കുടിയേറ്റത്തിന് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവിട്ട് ഇത്തരമൊരു സ്‌കീം നടപ്പാക്കുമ്പോള്‍ ഹാക്കര്‍മാര്‍ വ്യക്തഗത വിവരങ്ങള്‍ അടിച്ചുമാറ്റുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അനധികൃത കുടിയേറ്റത്തിന് പകരം സ്വദേശികളെ ബുദ്ധിമുട്ടിപ്പിക്കാനാണ് ഇത് സഹായിക്കുകയെന്ന് നിഗല്‍ ഫരാഗ് ആരോപിച്ചു. ബോട്ടുകള്‍ തടയാന്‍ സഹായിക്കാത്ത വെറും ഗിമ്മിക്ക് മാത്രമാണ് ഇതെന്ന് കെമി ബാഡെനോകും കുറ്റപ്പെടുത്തി.
 
Other News in this category

 
 




 
Close Window