ലണ്ടന്‍: യുകെയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം തൊഴിലവസരങ്ങള്‍ കുറയുന്നു. വിവിധ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022നെ അപേക്ഷിച്ച് 2025 മെയ് മാസത്തില്‍ ഓണ്‍ലൈന്‍ തൊഴിലവസരങ്ങളില്‍ 31 ശതമാനം കുറവുണ്ടായെന്ന് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് കമ്പനിയായ മക്ള്‍കിന്‍സി ആന്റ് കമ്പനി നടത്തിയ പഠനത്തില്‍ പറയുന്നു. എഐയുടെ ഉപയോഗം കൂടുതലുള്ള ജോലികളില്‍ 38 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ ഉപയോഗിച്ച് ചെയ്യാന്‍ സാധ്യതയുള്ള പ്രോഗ്രാമിങ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ ജോലികളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.