Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ തുടര്‍ച്ചയായ നാലാം മാസവും വീട് വിലയില്‍ ഇടിവ്
reporter

ലണ്ടന്‍: ഡിസംബര്‍ മാസം യുകെയിലെ വീടുകള്‍ക്ക് വില ഇടിഞ്ഞതായി റിപ്പോര്‍ട്ട് പുറത്ത്. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉയര്‍ന്ന പലിശനിരക്കുമാണ് ഇതിനു പ്രധാനകാരണമെന്നും കണക്കുകള്‍ പറയുന്നു. നവംബറിനെ അപേക്ഷിച്ച് 1.5% ആണ് ഡിസംബറില്‍ വില കുറഞ്ഞത്. നിലവില്‍ യുകെയിലെ വീടിന്റെ ശരാശരി വില £281,272 ആണെന്നാണ് ഹാലിഫാക്‌സ് പറയുന്നത്. അനുദിനം ജീവിത ചിലവുകള്‍ വര്‍ദ്ധിക്കുകയാണ്. ഗാര്‍ഹിക ബില്ലുകളിലെ വര്‍ധനവാണ് താങ്ങാന്‍ കഴിയാത്തത്. എന്നാല്‍ പലിശനിരക്ക് ഉയരുന്നതും വിപണിയെ മന്ദഗതിയിലാക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

വീട് വാങ്ങുന്നവരും വില്‍ക്കുന്നവരും വരും വര്‍ഷങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ മാസത്തില്‍ ഇടിവ് വിപണി കണ്ടതില്‍ വെച്ച് ഏറ്റവും താഴ്ന്ന നിലയിലാണെന്നും അതിനാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുതലോടെ വാങ്ങല്‍ വില്‍ക്കല്‍ ഇടപാടുകള്‍ നടത്തണമെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ കിം കിന്‍നൈര്‍ഡ് പറഞ്ഞു. നവംബര്‍ മാസം 4.6 ശതമാനമാണ് വിലവര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഡിസംബറിലേക്ക് എത്തിയപ്പോള്‍ നേര്‍ പകുതിയായി കുറയുകയാണ് ഉണ്ടായത്. പലിശ നിരക്ക് ഇക്കാലയളയവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബര്‍ മുതല്‍ ഒമ്പത് തവണ നിരക്കുകള്‍ കുത്തനെ കൂട്ടി. വിലകയറ്റം കുറയ്ക്കാന്‍ ആണെന്ന് അഭിപ്രായപ്പെടുമ്പോഴും സൃഷ്ടിച്ചത് കനത്ത പ്രതിസന്ധി തന്നെയാണ്. ഇത് പണപെരുപ്പത്തിലേക്ക് നയിച്ചു. നിലവില്‍ 3.5% ആണ് പലിശ നിരക്ക്. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 
Other News in this category

 
 




 
Close Window