Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ട്രെയ്ന്‍ ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകുന്നു, ശമ്പളം വര്‍ധിപ്പിക്കും
reporter

ലണ്ടന്‍: ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലാക്കാന്‍ വഴിതെളിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സമരം അവസാനിപ്പിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ദ്ധനവാണ് നടപ്പിലാക്കുക എന്നാണ് അറിയാന്‍ സാധിച്ചിരിക്കുന്നത്. 2022 -ലെ ശമ്പളത്തില്‍ 4 ശതമാനം വര്‍ദ്ധനവും അത് കൂടാതെ ഈ വര്‍ഷം മുതല്‍ വീണ്ടും 4 ശതമാനം വര്‍ദ്ധനവുമാണ് സമരം അവസാനിപ്പിക്കാനായി വച്ചിരിക്കുന്ന നിര്‍ദ്ദേശം. ഫലത്തില്‍ 8 ശതമാനത്തില്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവ് ലഭിക്കുന്ന നിര്‍ദ്ദേശമാണ് ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയനുകളുടെ മുന്‍പില്‍ ചര്‍ച്ചയ്ക്കായി വച്ചിരിക്കുന്നത് . എന്നാല്‍ ഔദ്യോഗികമായി സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് യൂണിയനുകളുടെ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

40 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍ പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാന്യമായ വേതന വര്‍ദ്ധനവിനാണ് തങ്ങള്‍ സമരമുഖത്ത് ഇറങ്ങിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി മൈക്ക് വിലാന്‍ നേരത്തെ പറഞ്ഞിരുന്നു . തിങ്കളാഴ്ച റെയില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ കമ്പനിയുടെയും യൂണിയന്റെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. നേഴ്‌സിങ് ഉള്‍പ്പെടെ പല മേഖലകളിലെയും ജീവനക്കാര്‍ രാജ്യത്ത് സമരമുഖത്താണ് . ഡിസംബര്‍ 15 , 20 തീയതികളില്‍ നടന്ന നേഴ്‌സുമാരുടെ സമരം എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയിരുന്നു. നേഴ്‌സുമാരുടെ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ഒത്തുതീര്‍പ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തണുപ്പന്‍ സമീപനമാണ് ഉള്ളതെന്ന ആക്ഷേപം ശക്തമാണ്.

 
Other News in this category

 
 




 
Close Window