Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
എനര്‍ജി ബില്‍ കുറയ്ക്കില്ല, വീട്ടില്‍ കുറയ്ക്കാനുള്ള പോംവഴി പറഞ്ഞ് സര്‍ക്കാര്‍
reporter

ലണ്ടന്‍: ശൈത്യകാലത്തെ എനര്‍ജി ബില്ലുകള്‍ എങ്ങനെ നിയന്ത്രിക്കാം എന്ന് കുടുംബങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എനര്‍ജി ബില്ലുകള്‍ എങ്ങനെ കുറയ്ക്കാം എന്നുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഈ നവംബറിലാണ് യുകെ സര്‍ക്കാര്‍ ലളിതമായ രീതികളിലൂടെ എനര്‍ജി ചിലവുകള്‍ എങ്ങനെ കുറയ്ക്കാം എന്നുള്ള മള്‍ട്ടി മില്യണ്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യാമ്പയിനു തുടക്കമിട്ടത്. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ ചെറിയ മാറ്റങ്ങള്‍ എനര്‍ജി ബില്ലുകളില്‍ വലിയ രീതിയിലുള്ള കുറവാണ് ഉണ്ടാക്കുന്നത്. ഈ ശൈത്യകാലത്ത് ആളുകള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം എങ്ങനെ എനര്‍ജി ഉപയോഗം വെട്ടിക്കുറക്കാനാവും എന്ന രൂപരേഖയാണ് ഈ ക്യാമ്പയിനിലൂടെ ജനങ്ങളിലേക്ക് അധികൃതര്‍ എത്തിക്കുന്നത്.



എനര്‍ജി ബില്ലുകള്‍ എങ്ങനെയൊക്കെ കുറയ്ക്കാം:



കുറഞ്ഞ താപനിലയുള്ള വെള്ളത്തില്‍ വസ്ത്രങ്ങള്‍ കഴുകുന്നത് മൂലം വര്‍ഷം 40 പൗണ്ട് വരെ ലാഭിക്കാം. 40 ഡിഗ്രി സെല്‍ഷ്യസ് വെള്ളത്തില്‍ നിന്നും 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് മാറുമ്പോള്‍ എനര്‍ജി ബില്ലില്‍ ഒട്ടേറെ ലാഭം ഉണ്ടാക്കാനാവും.

രാത്രിയില്‍ എല്ലാ കര്‍ട്ടണുകളും ബ്ലൈന്‍ഡുകളും അടയ്ക്കുന്നത് വഴി ചൂടുള്ള വായു ജനാല വഴി പുറത്തേക്ക് പോകുന്നത് തടയാന്‍ സാധിക്കും.

ഉപയോഗിക്കാത്ത മുറികളിലെ റേഡിയേറ്ററുകള്‍ ഓഫ് ആക്കുന്നത് വഴി വര്‍ഷം 70 പൗണ്ട് വരെ ലാഭിക്കാം. മുറികള്‍ ഉപയോഗിക്കാത്ത സാഹചര്യങ്ങളില്‍ റേഡിയേറ്റര്‍ വാല്‍വുകള്‍ 2.5 നും 3 നും ഇടയില്‍ താഴ്ത്തി ഇടാം.

ബോയിലര്‍ ഫ്‌ലോ താപനില 60 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കുന്നത് വഴി ഒരു വര്‍ഷം 100 പൗണ്ട് വരെ ലാഭിക്കാം.

വസ്ത്രങ്ങള്‍ പുറത്ത് ഉണക്കാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യുക. അല്ലാത്തപക്ഷം ടംബിള്‍ ഡ്രയറിന്റെ മുഴുവനോ മുക്കാല്‍ഭാഗമോ തുണികള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

ശൈത്യകാലത്ത് ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ വീടുകള്‍ സുരക്ഷിതമായി കാക്കുന്നതിനോടൊപ്പം എങ്ങനെ ബില്ലുകള്‍ കുറയ്ക്കാം എന്നത് എല്ലാ ജനങ്ങളും അറിഞ്ഞിരിക്കണമെന്നും ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ജര്‍മ്മനിയും നെതര്‍ലന്‍ഡും ഏപ്രില്‍ മുതല്‍ തന്നെ എനര്‍ജി ബില്ലുകള്‍ കുറയ്ക്കാനുള്ള ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

 
Other News in this category

 
 




 
Close Window