Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം തടയാന്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ സമരം നടത്തി
reporter

ലണ്ടന്‍: സമരത്തിനിറങ്ങുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം വരുന്നു. ഹൃദയാഘാതവും, സ്ട്രോക്കും ബാധിച്ച രോഗികള്‍ക്ക് അരികിലേക്ക് സമരദിനങ്ങളിലും പാഞ്ഞെത്താന്‍ നിര്‍ബന്ധിക്കുന്നതാണ് നിയമം. പാരാമെഡിക്കുകള്‍ നടത്തിയ ആദ്യ പണിമുടക്ക് ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് സമരങ്ങള്‍ക്കിടയിലും മിനിമം ലെവല്‍ സേവനം ഉറപ്പാക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം കൊണ്ടുവരാന്‍ സാധ്യത ശക്തമായത്. അടിസ്ഥാന ജീവന്‍രക്ഷാ സേവനങ്ങള്‍ ഉറപ്പേകാന്‍ പോകും യൂണിയന്‍ നേതാക്കള്‍ തയ്യാറാകാത്തത് മന്ത്രിമാരെ ഞെട്ടിച്ചിരുന്നു. ഹൃദയാഘാതവും, സ്ട്രോക്കും, പൊള്ളലും, ചുഴലിയും പോലുള്ള അവസ്ഥ നേരിട്ടാല്‍ പോലും രോഗികളെ തിരിഞ്ഞുനോക്കില്ലെന്നാണ് രാജ്യത്തെ ചില യൂണിയനുകള്‍ നിലപാട് സ്വീകരിച്ചത്.

പാരാമെഡിക്കുകളും, ടെക്നീഷ്യന്‍മാരും, കോള്‍ ഹാന്‍ഡ്ലേഴ്സും ഉള്‍പ്പെടെ പതിനായിരത്തോളം ആംബുലന്‍സ് ജോലിക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 11 ആംബുലന്‍സ് ട്രസ്റ്റുകളില്‍ പത്ത് ഇടങ്ങളിലും പണിമുടക്ക് അരങ്ങേറി. 999 കോളുകള്‍ പതിവിലും കുറവാണ് ലഭിച്ചതെന്ന് ആംബുലന്‍സ് ട്രസ്റ്റുകള്‍ പറഞ്ഞു. രോഗികള്‍ സഹായം തേടുന്നത് കുറച്ചുവെന്നാണ് ആശങ്കയുള്ളത്. വെയില്‍സില്‍ സഹായിക്കാനെത്തിയ സൈന്യവുമായി സഹകരിക്കാന്‍ പോലും പാരാമെഡിക്കുകള്‍ തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. ലേബര്‍ പാര്‍ട്ടിയാണ് ഇവിടെ ഹെല്‍ത്ത് സര്‍വ്വീസ് നേതൃത്വത്തിലുള്ളത്.

ഇതിനിടെ എന്‍എച്ച്എസിലെ നഴ്സുമാരുടെ പണിമുടക്ക് മൂലം 30,000-ഓളം ഓപ്പറേഷനുകളും, അപ്പോയിന്റ്മെന്റുകളും റദ്ദാക്കേണ്ടി വന്നതായി ഔദ്യോഗിക കണക്കുകള്‍. ഹെല്‍ത്ത് സര്‍വ്വീസിനെ പിടിച്ചുലച്ച ഏറ്റവും വലിയ സമരപരിപാടികളാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നത്.ഡിസംബര്‍ 15, 20 തീയതികളിലാണ് രോഗികളെ സാരമായി ബാധിച്ച നഴ്സിംഗ് സമരങ്ങള്‍ നടന്നത്. പുതുവര്‍ഷത്തില്‍ കൂടുതല്‍ സമരങ്ങള്‍ നടത്താന്‍ തന്നെയാണ് ആര്‍സിഎന്‍ തീരുമാനം. എന്‍എച്ച്എസ് ഇംഗ്ലണ്ട് പരിശോധനയിലാണ് സമരത്തിന്റെ പ്രത്യാഘാതം വ്യക്തമായത്. ആംബുലന്‍സ് സമരങ്ങളുടെ ചിത്രങ്ങളും ഉടന്‍ പുറത്തുവരും.4560 ഇന്‍പേഷ്യന്റ് പ്രൊസീജ്യറുകളാണ് ആര്‍സിഎന്‍ നടപടികള്‍ മൂലം റീഷെഡ്യൂള്‍ ചെയ്തത്.

ഇടുപ്പ്, മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള പ്രൊസീജ്യറുകളാണ് മാറ്റിവെയ്ക്കേണ്ടി വന്നത്. 25,000-ഓളം ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും ഇംഗ്ലണ്ടില്‍ റദ്ദായി.നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സിലാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത്, 2413 പ്രൊസീജ്യറുകളാണ് ഇവിടെ മാറ്റിവെച്ചത്. 2313 കേസുകളുമായി ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ഹോസ്പിറ്റല്‍സ് പിന്നാലെയുണ്ട്.ഡസന്‍ കണക്കിന് ആശുപത്രികളാണ് സമരങ്ങളില്‍ പങ്കെടുത്തത്. വാര്‍ഡുകള്‍ ബാങ്ക് ഹോളിഡേ രീതിയിലാണ് പലയിടങ്ങളിലും പ്രവര്‍ത്തിച്ചത്. അതേസമയം ഇപ്പോള്‍ പുറത്തുവന്ന എന്‍എച്ച്എസ് ഡാറ്റയെ മറികടക്കുന്ന രീതിയില്‍ സമരങ്ങള്‍ ബാധിച്ചിരിക്കാന്‍ ഇടയുണ്ട്. എല്ലാ ലൊക്കേഷനിലെയും വിവരങ്ങള്‍ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം.

 
Other News in this category

 
 




 
Close Window