Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
UK Special
  29-11-2022
റിയാലിറ്റി ഷോ മുന്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് തിരിച്ചടിയാകും

ലണ്ടന്‍: ഐ ആം എ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പങ്കെടുത്തത് ആളുകളെ ഞെട്ടിച്ചിരുന്നു. ഈ ഞെട്ടലില്‍ നിന്നും മുക്തമാകാത്തത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള ജനങ്ങളാണ്. ഇനിയൊരിക്കവും ഈ എംപിക്ക് വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കാമുകി ജിനാ കൊളഡാംഗെലോയ്ക്കൊപ്പം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഹാന്‍കോകിന് ഹെല്‍ത്ത് സെക്രട്ടറി പദം രാജിവെയ്ക്കേണ്ടി വന്നത്. സഫോക്ക് ന്യൂമാര്‍ക്കറ്റിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ ഹാന്‍കോകിന്റെ ടിവി രംഗപ്രവേശനത്തില്‍ നിരാശരാണ്. 'കാട്ടില്‍ പോയി രസിക്കുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട ജോലി ചെയ്യുകയാണ് വേണ്ടിയിരുന്നത്. മാറ്റിനാണ്

Full Story
  29-11-2022
നഴ്‌സുമാരുടെ പണിമുടക്ക്, അടിയന്തര ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വരും

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാരുടെ സമരത്തെ കൈകാര്യം ചെയ്യാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധന നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പോലും മുന്‍കൈ സ്വീകരിക്കുന്നില്ല. ഈ ഘട്ടത്തില്‍ അടിയന്തര സര്‍ജറികളും, കീമോതെറാപ്പിയും, കിഡ്നി ഡയാലിസിസും ഉള്‍പ്പെടെ സുപ്രധാന ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കി. രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനും, അടിയന്തര പരിശോധനകള്‍ മാറ്റിവെയ്ക്കാനും, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള സേവനങ്ങള്‍ മാറ്റിവെയ്ക്കാനും

Full Story
  29-11-2022
ശൈത്യകാലത്തിന് തുടങ്ങി, മൂടല്‍മഞ്ഞ് രൂക്ഷം

ലണ്ടന്‍: ശൈത്യകാലം വന്നതോടെ എങ്ങും മൂടല്‍ മഞ്ഞ് വ്യാപിച്ചു. ഗതാഗതത്തിലും പല ഭാഗത്തും തടസ്സങ്ങള്‍ നേരിട്ടു. കാഴ്ച അവ്യക്തത മൂലം ലീഡ്സിലെ ബ്രാഡ്ഫോര്‍ഡ് വിമാനത്തില്‍ ലാന്‍ഡ് ചെയ്യാതെ വിമാനം വഴി തിരിച്ചു വിട്ടു. ഇന്നലെ യീഡന്‍, ലീഡ്സ് വിമാനത്താവളത്തിലും വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു. അന്തരീക്ഷ താപനില മൈനസ് ഏഴിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശീത വായുവിന്റെ പ്രവാഹം ഇനി ബ്രിട്ടനെ കുളിരണിയിക്കും. ഡിസംബര്‍ മഞ്ഞുപെയ്തിന്റെ നാളുകളാകും. ക്രിസ്മസിന് ഇക്കുറിയും മഞ്ഞു വീഴ്ചയാകും.എന്നാല്‍ ശക്തമായ ശൈത്യകാലമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

പല ഭാഗങ്ങളിലും വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. തെക്ക്

Full Story
  29-11-2022
കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

ലണ്ടന്‍: കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. പാസ്‌പോര്‍ട്ട്, ഒസിഐ, വീസ തുടങ്ങി ഒന്‍പത് സര്‍വീസുകള്‍ക്കാണ് മിനിമം സര്‍വീസ് സമയം നിശ്ചയിച്ച് ഹൈക്കമ്മിഷന്‍ ഉത്തരവിറക്കിയത്.രണ്ടുദിവസം മുന്‍പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയിലേക്ക് ഇ-വീസ അനുവദിക്കണമെന്ന ആവശ്യത്തിന് സമ്മര്‍ദം ഏറിവരുന്നതിനിടെയാണ് വീസ ലഭിക്കാന്‍ കുറഞ്ഞത് എട്ടുദിവസമെങ്കിലും വേണമെന്ന പുതിയ നിബന്ധന. ഇ-വീസ കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വൈകുകയാണ്.പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ എന്നീ സര്‍വീസിന് പത്തുദിവസവും തത്കാല്‍ പാസ്‌പോര്‍ട്ട്

Full Story
  28-11-2022
ആഴ്ചയില്‍ നാലു ദിവസം ജോലി: യുകെയിലെ ഓഫീസുകളുടെ പ്രവര്‍ത്തന രീതി മാറി
യുകെയില്‍ ആദ്യമായി ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ ചുരുക്കാന്‍ തയ്യാറായ നൂറോളം കമ്പനികളിലെ ഏകദേശം 2600 ജോലിക്കാര്‍ പുതിയ ജോലി ക്രമത്തിലേക്ക് മാറുകയാണ്.

ആദ്യകാല സാമ്പത്തിക യുഗത്തിന്റെ 'ഹാംഗോവറാണ്' അഞ്ച് പ്രവൃത്തിദിന ക്രമമെന്ന് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിനായി വാദിക്കുന്നവര്‍ പറയുന്നു. ഈ വിധത്തില്‍ ജോലി ചെയ്യുന്നത് വഴി ഉത്പാദനക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും, കുറഞ്ഞ മണിക്കൂറില്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു.

ഫ്രാന്‍സില്‍ നടത്തിയ നാല് പ്രവൃത്തിദിന പരീക്ഷണത്തില്‍ ജോലിക്കാര്‍ കുറഞ്ഞ ദിവസങ്ങളില്‍ കൃത്യമായ തോതില്‍ സമയം ചെലവഴിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കമ്പനികള്‍ക്ക് അധിക സമയത്തിന് അധികമായി പണം
Full Story
  28-11-2022
അവിഹിത പ്രണയം കാരണം കസേര തെറിച്ച മുന്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനം
പൊതുജനങ്ങള്‍ വോട്ട് ചെയ്യുന്ന 'ഐടിവിയുടെ ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍' പരിപാടിയുടെ ആറ് ഘട്ടങ്ങളെ അതിജീവിച്ച് ആണ് 44-കാരനായ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മൂന്നാം സ്ഥാനത്ത് എത്തിയത്.

ഹോളിഓക്സ് അഭിനേതാവ് ഓവന്‍ വാണര്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ മുന്‍ ലയണസ് ജില്‍ സ്‌കോട്ട് ഈ സീസണിലെ ജേതാവായി. ഇതിനിടെയാണ് ഈ രംഗത്ത് സജീവമാകാന്‍ ഹാന്‍കോക് ശ്രമിക്കുന്നതായി വാര്‍ത്ത പരന്നത്. മുന്‍ സഹായി കൂടിയായ കാമുകി കൊളാഡാംഗെലോ പബ്ലിസിസ്റ്റുമായി സംസാരിച്ച് രാഷ്ട്രീയത്തിന് പുറത്ത് കളം കണ്ടെത്താന്‍ ശ്രമിക്കുന്നതായായിരുന്നു വാര്‍ത്ത.

എന്നാല്‍ ഹാന്‍കോകിന് രാഷ്ട്രീയത്തില്‍ നിന്നം പിന്‍വാങ്ങാന്‍ ഉദ്ദേശമില്ലെന്ന് ഇദ്ദേഹത്തിന്റെ വക്താവ് വിശദമാക്കി. ഓസ്ട്രേലിയയില്‍ നടന്ന റിയാലിറ്റി ഷോയില്‍
Full Story
  28-11-2022
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ പ്രതിമ വാങ്ങാന്‍ കോടികള്‍ മുടക്കി ഋഷി സുനാക്

 ലണ്ടന്‍: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ കോടികള്‍ മുടക്കി പ്രതിമ വാങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ നടപടി വിവാദത്തില്‍. 1.3 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി ഇന്ത്യന്‍ രൂപ) ചെലവിട്ടാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്ക് സുനക് പ്രതിമ വാങ്ങിയത്.


വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവയെ ചൊല്ലി വലിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടിയെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഹെന്റി മൂറിന്റെ 'വര്‍ക്കിംഗ് മോഡല്‍ ഫോര്‍ സീറ്റഡ് വുമണ്‍' എന്ന ശില്‍പം ലേലത്തില്‍ സര്‍ക്കാര്‍ സ്വന്തമാക്കിയതായി സണ്‍ പത്രം

Full Story
  28-11-2022
ടിവി റിയാല്‍റ്റി ഷോയില്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മൂന്നാം സ്ഥാനത്ത്

ലണ്ടന്‍: കാമുകിയുമായുള്ള ചുറ്റിക്കളിയുടെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായ, മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ടിവി റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പൊതുജനങ്ങള്‍ വോട്ട് ചെയ്യുന്ന 'ഐടിവിയുടെ ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍' പരിപാടിയുടെ ആറ് ഘട്ടങ്ങളെ അതിജീവിച്ച് ആണ് 44-കാരനായ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മൂന്നാം സ്ഥാനത്ത് എത്തിയത്. ഹോളിഓക്സ് അഭിനേതാവ് ഓവന്‍ വാണര്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ മുന്‍ ലയണസ് ജില്‍ സ്‌കോട്ട് ഈ സീസണിലെ ജേതാവായി. ഇതിനിടെയാണ് ഈ രംഗത്ത് സജീവമാകാന്‍ ഹാന്‍കോക് ശ്രമിക്കുന്നതായി വാര്‍ത്ത പരന്നത്. മുന്‍ സഹായി കൂടിയായ കാമുകി കൊളാഡാംഗെലോ പബ്ലിസിസ്റ്റുമായി സംസാരിച്ച് രാഷ്ട്രീയത്തിന് പുറത്ത് കളം

Full Story
[377][378][379][380][381]
 
-->




 
Close Window