Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
UK Special
  30-11-2022
യുകെയിലെത്തിയ മലയാളി നഴ്‌സ് അതീവഗുരുതരാവസ്ഥയില്‍

ബെക്‌സ്ഹില്‍: ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്സിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ നേഴ്സായി എത്തിയ മലയാളി യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. എറണാകുളം സ്വദേശിയായ നിമ്യ മാത്യൂസാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.ബെക്‌സ്ഹില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനകളെത്തുടര്‍ന്ന് തലയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എന്‍എച്ച്എസ്

Full Story
  30-11-2022
ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂക്ഷമായേക്കും, പ്രിയപ്പെട്ട വിഭവം ഒഴിവാക്കേണ്ടി വരും

 ലണ്ടന്‍: ബ്രിട്ടീഷുകാരുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാന വിഭവമാണ് ടര്‍ക്കി മാംസം. എന്നാല്‍ ഇക്കുറി ആഘോഷ സീസണ്‍ അരികിലെത്തുമ്പോള്‍ മെനുവില്‍ പ്രിയപ്പെട്ട വിഭവത്തിന് പകരക്കാരെ കണ്ടെത്തേണ്ടി വരുമെന്നതാണ് അവസ്ഥ. പക്ഷിപ്പനി ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ പടര്‍ന്നുപിടിച്ചതോടെ ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂക്ഷമാകുമെന്നാണ് വ്യക്തമാകുന്നത്. ടര്‍ക്കി സ്റ്റോക്കില്‍ പകുതിയോളം പക്ഷികളും പക്ഷിപ്പനി മൂലം ചാകുകയോ, കൊല്ലുകയോ ചെയ്യേണ്ടി വന്നിട്ടുള്ളതായി മേഖലയിലെ വ്യവസായികള്‍ വ്യക്തമാക്കി. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദുരന്തം വിതച്ച പക്ഷിപ്പനി ബാധയാണ് ഇക്കുറി ഉണ്ടായിട്ടുള്ളതെന്ന് ഇവര്‍ എംപിമാരോട് പറഞ്ഞു. അതിനാല്‍ ഈ ആഘോഷ സീസണില്‍ ഷെല്‍ഫുകള്‍

Full Story
  29-11-2022
ലണ്ടന്‍ നഗരത്തില്‍ ജനത്തിരക്കിനിടെ കത്തിക്കുത്ത്: ഒരാള്‍ ചോര വാര്‍ന്നു മരിച്ചു; കുത്തേറ്റ മറ്റൊരാളുടെ നില ഗുരുതരം
മേരില്‍ബോണില്‍ ആണ് പട്ടാപ്പകല്‍ കത്തിക്കുത്ത് നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരം 3.23-ഓടെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ലൈല്‍സ്റ്റോണ്‍ സ്ട്രീറ്റില്‍ കത്തിക്കുത്ത് നടക്കുന്നതായി വിവരം ലഭിച്ച് പോലീസും, പാരാമെഡിക്കുകളും എത്തുന്നത്.

20-കളില്‍ പ്രായമുള്ള യുവാവ് മരിച്ചതായി സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ഥിരീകരിച്ചു. കത്തിക്കുത്തില്‍ പരുക്കേറ്റ മറ്റൊരു യുവാവിനെ പ്രധാന ട്രോമ സെന്ററിലേക്ക് മാറ്റി. ഇതിന് പിന്നാലെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം പൂര്‍ണ്ണമായും ബന്തവസ്സിലാക്കി. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ലണ്ടന്‍ തെരുവുകളില്‍ കത്തിക്കുത്ത് അക്രമങ്ങളില്‍ മറ്റൊരു യുവജീവന്‍ കൂടി
Full Story
  29-11-2022
വീടുകള്‍ ഇന്‍സുലേറ്റ് ചെയ്യുന്നതിനായി ഒരു ബില്യണ്‍ പൗണ്ട് പദ്ധതിയുമായി സര്‍ക്കാര്‍

ലണ്ടന്‍: യുകെയിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുമായി സര്‍ക്കാര്‍. യുകെയില്‍ ഏറ്റവും കുറവ് ഊര്‍ജ്ജക്ഷമതയുള്ള വീടുകള്‍ ഇന്‍സുലേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ 1 ബില്യണ്‍ പൗണ്ട് അധികമായി ചെലവഴിക്കുമെന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. രാജ്യത്തെ ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിക്കെതിരെ ഒരേസമയം വിമര്‍ശനവും ഉയരുന്നുണ്ട്. പദ്ധതി വെറും വാഗ്ദാനം മാത്രമാണെന്നും, പ്രഖ്യാപനം ഏറെ വൈകിയെന്നുമാണ് വിമര്‍ശകരുടെ പ്രധാന വാദം. എന്നാല്‍ , പദ്ധതികൊണ്ട് ഇടത്തരം കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉപകാരമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വസന്തകാലം മുതല്‍ മൂന്ന് വര്‍ഷത്തേക്ക്

Full Story
  29-11-2022
റിയാലിറ്റി ഷോ മുന്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് തിരിച്ചടിയാകും

ലണ്ടന്‍: ഐ ആം എ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പങ്കെടുത്തത് ആളുകളെ ഞെട്ടിച്ചിരുന്നു. ഈ ഞെട്ടലില്‍ നിന്നും മുക്തമാകാത്തത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള ജനങ്ങളാണ്. ഇനിയൊരിക്കവും ഈ എംപിക്ക് വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കാമുകി ജിനാ കൊളഡാംഗെലോയ്ക്കൊപ്പം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഹാന്‍കോകിന് ഹെല്‍ത്ത് സെക്രട്ടറി പദം രാജിവെയ്ക്കേണ്ടി വന്നത്. സഫോക്ക് ന്യൂമാര്‍ക്കറ്റിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ ഹാന്‍കോകിന്റെ ടിവി രംഗപ്രവേശനത്തില്‍ നിരാശരാണ്. 'കാട്ടില്‍ പോയി രസിക്കുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട ജോലി ചെയ്യുകയാണ് വേണ്ടിയിരുന്നത്. മാറ്റിനാണ്

Full Story
  29-11-2022
നഴ്‌സുമാരുടെ പണിമുടക്ക്, അടിയന്തര ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വരും

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാരുടെ സമരത്തെ കൈകാര്യം ചെയ്യാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധന നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പോലും മുന്‍കൈ സ്വീകരിക്കുന്നില്ല. ഈ ഘട്ടത്തില്‍ അടിയന്തര സര്‍ജറികളും, കീമോതെറാപ്പിയും, കിഡ്നി ഡയാലിസിസും ഉള്‍പ്പെടെ സുപ്രധാന ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കി. രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനും, അടിയന്തര പരിശോധനകള്‍ മാറ്റിവെയ്ക്കാനും, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള സേവനങ്ങള്‍ മാറ്റിവെയ്ക്കാനും

Full Story
  29-11-2022
ശൈത്യകാലത്തിന് തുടങ്ങി, മൂടല്‍മഞ്ഞ് രൂക്ഷം

ലണ്ടന്‍: ശൈത്യകാലം വന്നതോടെ എങ്ങും മൂടല്‍ മഞ്ഞ് വ്യാപിച്ചു. ഗതാഗതത്തിലും പല ഭാഗത്തും തടസ്സങ്ങള്‍ നേരിട്ടു. കാഴ്ച അവ്യക്തത മൂലം ലീഡ്സിലെ ബ്രാഡ്ഫോര്‍ഡ് വിമാനത്തില്‍ ലാന്‍ഡ് ചെയ്യാതെ വിമാനം വഴി തിരിച്ചു വിട്ടു. ഇന്നലെ യീഡന്‍, ലീഡ്സ് വിമാനത്താവളത്തിലും വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു. അന്തരീക്ഷ താപനില മൈനസ് ഏഴിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശീത വായുവിന്റെ പ്രവാഹം ഇനി ബ്രിട്ടനെ കുളിരണിയിക്കും. ഡിസംബര്‍ മഞ്ഞുപെയ്തിന്റെ നാളുകളാകും. ക്രിസ്മസിന് ഇക്കുറിയും മഞ്ഞു വീഴ്ചയാകും.എന്നാല്‍ ശക്തമായ ശൈത്യകാലമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

പല ഭാഗങ്ങളിലും വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. തെക്ക്

Full Story
  29-11-2022
കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

ലണ്ടന്‍: കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. പാസ്‌പോര്‍ട്ട്, ഒസിഐ, വീസ തുടങ്ങി ഒന്‍പത് സര്‍വീസുകള്‍ക്കാണ് മിനിമം സര്‍വീസ് സമയം നിശ്ചയിച്ച് ഹൈക്കമ്മിഷന്‍ ഉത്തരവിറക്കിയത്.രണ്ടുദിവസം മുന്‍പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയിലേക്ക് ഇ-വീസ അനുവദിക്കണമെന്ന ആവശ്യത്തിന് സമ്മര്‍ദം ഏറിവരുന്നതിനിടെയാണ് വീസ ലഭിക്കാന്‍ കുറഞ്ഞത് എട്ടുദിവസമെങ്കിലും വേണമെന്ന പുതിയ നിബന്ധന. ഇ-വീസ കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വൈകുകയാണ്.പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ എന്നീ സര്‍വീസിന് പത്തുദിവസവും തത്കാല്‍ പാസ്‌പോര്‍ട്ട്

Full Story
[379][380][381][382][383]
 
-->




 
Close Window