Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ലണ്ടന്‍ നഗരത്തില്‍ ജനത്തിരക്കിനിടെ കത്തിക്കുത്ത്: ഒരാള്‍ ചോര വാര്‍ന്നു മരിച്ചു; കുത്തേറ്റ മറ്റൊരാളുടെ നില ഗുരുതരം
Text by News TEAM UKMALAYALAM PATHRAM
മേരില്‍ബോണില്‍ ആണ് പട്ടാപ്പകല്‍ കത്തിക്കുത്ത് നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരം 3.23-ഓടെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ലൈല്‍സ്റ്റോണ്‍ സ്ട്രീറ്റില്‍ കത്തിക്കുത്ത് നടക്കുന്നതായി വിവരം ലഭിച്ച് പോലീസും, പാരാമെഡിക്കുകളും എത്തുന്നത്.

20-കളില്‍ പ്രായമുള്ള യുവാവ് മരിച്ചതായി സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ഥിരീകരിച്ചു. കത്തിക്കുത്തില്‍ പരുക്കേറ്റ മറ്റൊരു യുവാവിനെ പ്രധാന ട്രോമ സെന്ററിലേക്ക് മാറ്റി. ഇതിന് പിന്നാലെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം പൂര്‍ണ്ണമായും ബന്തവസ്സിലാക്കി. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ലണ്ടന്‍ തെരുവുകളില്‍ കത്തിക്കുത്ത് അക്രമങ്ങളില്‍ മറ്റൊരു യുവജീവന്‍ കൂടി നഷ്ടപ്പെട്ടത് ദുഃഖകരമാണെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ലോക്കല്‍ പോലീസിംഗ് കമ്മാന്‍ഡര്‍ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ഒവെയിന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. 'ഇരയുടെ കുടുംബത്തിനൊപ്പമാണ് എന്റെ മനസ്. ആളുകള്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നതിന് ഉത്തരം തേടുകയാകും. ഞങ്ങളുടെ അന്വേഷണ സംഘത്തിന് ആവശ്യമായ സമയവും, സൗകര്യവും അനുവദിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്', റിച്ചാര്‍ഡ്സ് വ്യക്തമാക്കി.

കത്തിക്കുത്ത് നടന്നതായി വിവരം ലഭിച്ച് മെറ്റ് പോലീസിന് പുറമെ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും, ലണ്ടന്‍ എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. രണ്ട് പുരുഷന്‍മാര്‍ക്ക് കത്തിക്കുത്തേറ്റ നിലയില്‍ കണ്ടെത്തുകയും, ഒരാള്‍ സംഭവസ്ഥലത്ത് മരിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window