Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയിലെത്തിയ മലയാളി നഴ്‌സ് അതീവഗുരുതരാവസ്ഥയില്‍
reporter

ബെക്‌സ്ഹില്‍: ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്സിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ നേഴ്സായി എത്തിയ മലയാളി യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. എറണാകുളം സ്വദേശിയായ നിമ്യ മാത്യൂസാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.ബെക്‌സ്ഹില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനകളെത്തുടര്‍ന്ന് തലയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. നിലവില്‍ നിമ്യയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.അടുത്തിടെയാണ് മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും യുകെയിലെത്തിയത്.

 
Other News in this category

 
 




 
Close Window