ലണ്ടന്‍: ബ്രിട്ടനിലെ കുട്ടികളെ ഭയപ്പെട്ട് കഴിയേണ്ട അവസ്ഥ സംജാതമാകുന്നുവെന്ന് കണക്കുകള്‍. കൈയില്‍ കിട്ടുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ലൈംഗിക അരാജകത്വം പടര്‍ത്തുന്ന നീലച്ചിത്രങ്ങള്‍ കാണുന്ന ചെറിയ കുട്ടികള്‍ ഇത് സാധാരണമെന്ന് തെറ്റിദ്ധരിച്ച് മറ്റ് കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് മുതിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ കുറ്റവാളികളാകുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് ഉണ്ടായിട്ടുണ്ടെന്നും ഞെട്ടിക്കുന്ന പഠനം പറയുന്നു. ഒരു വര്‍ഷത്തിനിടെ 10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 6800 ബലാത്സംഗ കേസുകളില്‍ പ്രതികളായി. കുട്ടികള്‍ ലൈംഗിക ഇരകളാകുന്ന ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ പകുതി പ്രതികളും കുട്ടികള്‍ തന്നെയാണെന്നതാണ് ഞെട്ടിക്കുന്ന വിഷയം. 2022-ല്‍ 6813 ബലാത്സംഗ കേസുകലിലാണ് കുട്ടികള്‍ പ്രതികളായത്.
8020 ലൈംഗിക അതിക്രമങ്ങളും, കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവെച്ച 15,534 കേസുകളും ഇതോടൊപ്പം റിപ്പോര്‍ട്ട് ചെയ്തു. ലൈംഗിക അതിക്രമങ്ങള്‍ സാധാരണമായി കാണുന്ന നിലയിലേക്കാണ് പോകുന്നതെന്ന് നാഷണല്‍ പോലീസ് ലീഡ് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഫോണുകളില്‍ വര്‍ഷങ്ങളോളം നീലച്ചിത്രങ്ങള്‍ കാണുന്നതോടെയാണ് സ്‌കൂള്‍ കുട്ടികളില്‍ ഈ പെരുമാറ്റ വൈകല്യം വളരുന്നത്. പോലീസ് റിപ്പോര്‍ട്ടില്‍ 2022-ലെ 12 മാസങ്ങള്‍ക്കിടെ ഏറ്റവും പ്രായം കുറഞ്ഞ ലൈംഗിക അതിക്രമത്തിലെ പ്രതി 4 വയസ്സുകാരനാണ്. സഹോദരിയുടെ മോശം ചിത്രം അപ്ലോഡ് ചെയ്തത് ഈ പ്രായത്തിലുള്ള കുട്ടിയാണെന്നത് ഞെട്ടിക്കുന്നതാണ്. സ്മാര്‍ട്ട്ഫോണ്‍ ലഭ്യതയാണ് കുട്ടികളെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് നാഷണല്‍ അനാലിസിസ് ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധനവുണ്ടായി. 17 വയസില്‍ താഴെയുള്ള കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ലൈംഗീക അതിക്രമ കേസുകള്‍ ഈ പ്രായത്തിലുള്ളവര്‍ക്കെതിരെ വര്‍ദ്ധിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് നാഷണല്‍ പൊലീസ് ചീഫ് കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു വയസ്സുള്ള കുട്ടി സ്വന്തം സഹോദരന്റെ മോശം ചിത്രം പങ്കുവച്ചത് വരെ കേസായിരിക്കുകയാണ്. 2022ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ആകെ 107000 കേസുകളാണ് കുട്ടികള്‍ക്കെതിരായ ലൈംഗീക കുറ്റകൃത്യമെന്ന രീതിയില്‍ പൊലീസിന് ലഭിച്ചത്. ആരോപിതരില്‍ 52 ശതമാനം പേരും കുട്ടികളാണെന്നതാണ് വസ്തുത. സ്മാര്‍ട്ട് ഫോണിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും പങ്കുവയ്ക്കുന്നതും ഞെട്ടിക്കുന്ന കാര്യമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും അവബോധമുണ്ടാക്കാന്‍ നടപടികളുമായി പൊലീസും ശ്രമിക്കുന്നുണ്ട്. കുട്ടി കുറ്റവാളികള്‍ ഏറുന്നത് നിലവിലെ ഫോണ്‍ ഉപയോഗത്തിന്റെ അപാകതകള്‍ മൂലമാണ്. കുട്ടികളില്‍ ചില നിയന്ത്രണങ്ങളും അനിവാര്യമാണ്.