ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പമാണ് ബിരേന്‍ സിംഗ് രാജ്ഭവനില്‍ എത്തിയത്. ബിരേന്‍ സിങിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി വച്ചത്.
മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായി കാണുന്നു എന്ന് ബിരേന്‍ സിങ്ങിന്റെ രാജി കത്തില്‍ പറയുന്നു. ഓരോ മണിപ്പൂരിയുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികള്‍, ഇടപെടലുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനോട് കടപ്പാടുണ്ടെന്നും രാജികത്തില്‍ പറയുന്നു. |