ഗാസ അമേരിക്ക സ്വന്തമാക്കിയാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശം ഉണ്ടായിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. 'ഭാവിയിലേക്കുള്ള റിയല്‍ എസ്റ്റേറ്റ് വികസനം' എന്നാണ് ഈ പദ്ധതിയെ ട്രംപ് വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസ് ചാനലിലെ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം.
ഗാസ താന്‍ സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയ്ക്ക് പുറത്ത് ആറ് വ്യത്യസ്ത സ്ഥലങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് താമസിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പദ്ധതി അറബ് രാജ്യങ്ങള്‍ തള്ളിയിട്ടുണ്ട്.
ഗാസയിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീന്‍ ജനതയ്ക്ക് ഗാസയിലേക്ക് തിരിച്ചുവരാനാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. |