കേന്ദ്ര ബജറ്റ് തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ''തമിഴ്നാട് എന്ന പേര് പോലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നില്ല.'' ഹൈവേ, മെട്രോ റെയില്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.
സാമ്പത്തിക സര്‍വേ, നീതി ആയോഗ് റാങ്കിംഗ് പോലുള്ള റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തിന്റെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ''ഈ വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ടില്‍ തമിഴ്നാടിനെ പൂര്‍ണ്ണമായും അവഗണിക്കുന്നു'' എന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ വിഹിതം കുറയ്ക്കുകയും സംസ്ഥാനത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തമിഴ്നാടിന് മേലുള്ള വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജനങ്ങളുടെ ക്ഷേമത്തിന്'' പകരം ''പരസ്യങ്ങളില്‍'' സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും സ്റ്റാലിന്‍ ആരോപിച്ചു. |