ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എം പി രാകേഷ് റാത്തോര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോര്‍ നാടകീയമായി അറസ്റ്റിലായത്. 45കാരി നല്‍കിയ പരാതിയില്‍ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോണ്‍?ഗ്രസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവാഹം കഴിക്കാമെന്നും രാഷ്ട്രീയത്തില്‍ പദവികള്‍ നല്‍കാമെന്നും വാഗ്ദാനം നല്‍കി ബലാത്സം?ഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ബലാത്സംഗം (64), ക്രിമിനല്‍ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകള്‍ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനില്‍ ജനുവരി 17ന് രാകേഷ് റാത്തോറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ രാകേഷ് റാത്തോര്‍ ഒളിവിലായിരുന്നു. എന്നാല്‍, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ സീതാപൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. |