Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8328 INR  1 EURO=111.2595 INR
ukmalayalampathram.com
Sat 02nd May 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം: ഡല്‍ഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
Text By: Reporter, ukmalayalampathram
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. 27 വര്‍ല്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്.

'ജനശക്തി പരമപ്രധാനമാണ്! വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്ക് ഡല്‍ഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാന്‍ നമിക്കുന്നു. ഈ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് എളിമയും ബഹുമാനവുമുണ്ട്. ഡല്‍ഹിയുടെ വികസനത്തിലും, ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഉറപ്പാക്കുന്നതിലും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window