|
എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍, മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി വിവാദ പരാമര്‍ശവുമായി രംഗത്തെത്തി. സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കൈപ്പറ്റിയ ശേഷം മുന്നണിക്ക് 'പണി തന്നു' എന്നാണ് എം.എം. മണി ആരോപിച്ചത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പരിപാടികള്‍ക്കും ആയിരുന്നു വോട്ടെങ്കില്‍ ഒരു കാരണവശാലും എല്‍ഡിഎഫിന് ഇത്രയും വലിയ തോല്‍വി ഉണ്ടാകില്ലായിരുന്നു എന്ന് എം.എം മണി പറഞ്ഞു. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങിയിട്ടും ആളുകള്‍ എല്‍ഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും എല്‍ഡിഎഫ് നടത്തിയിരുന്നു. |