|
പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും വോട്ട് അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ആജ്ഞങ്ങള്‍ അനുസരിച്ചല്ല തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്തുകയെന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 327 തിരഞ്ഞെടുപ്പ് കമ്മീഷന് എസ്‌ഐആര്‍ നടത്താന്‍ പൂര്‍ണ്ണ അധികാരം നല്‍കുന്നു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍.നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്ന് അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. |