|
ചൈനയുടെ സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്ന തരത്തില്‍ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാന്‍ ചൈന പുതിയ നയം സ്വീകരിച്ചു. ചൈന ഒറ്റക്കുട്ടി നയം നടപ്പിലാക്കിയതിനുശേഷം ഈ ഇനങ്ങള്‍ക്ക് വാറ്റ് ഇളവ് നല്‍കുകയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജനന നിയന്ത്രണത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരികയായിരുന്നു. ഇതില്‍ പുതിയ നടപടിയായി ഗര്‍ഭനിരോധന മരുന്നുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി (വാറ്റ്) ചുമത്തുകയാണ് ചൈന.
മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇത്തത്തില്‍ ഒരു നീക്കത്തിനൊരുങ്ങുന്നത്. 1993 മുതല്‍ വാറ്റ് ഒഴിവാക്കിയിരുന്ന കോണ്ടമടക്കമുള്ള ഗര്‍ഭനിരോധന മരുന്നുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി 13% നികുതി നല്‍കേണ്ടിവരും.
ചൈനയിലെ ജനന നിരക്കിനേക്കള്‍ മരണ നിരക്ക് കൂടിയതോടെ, ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി 2023 ല്‍ ഇന്ത്യയിലേക്ക് വന്നു ചേര്‍ന്നിരുന്നു. |