|
അന്തരിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്റെ ഉന്നത ബഹുമതിയായ പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായിയായാണ് പത്മപുരസ്‌കാരം. വിഎസിന് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചതില്‍ സന്തോഷമെന്ന് മകന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും. അതോടൊപ്പം തന്നെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. ജസ്റ്റിസ് കെടി തോമസിനും പി നാരായണനും പത്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. |