Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ട്രംപ് വഴങ്ങുന്നു ഇന്ത്യയുമായി: കൂട്ടിയ 25 ശതമാനം തീരുവ കുറയ്ക്കുമെന്ന് സൂചന നല്‍കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്
Text By: UK Malayalam Pathram
റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്‍വലിക്കുമെന്ന് സൂചന നല്‍കി അമേരിക്ക. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ എണ്ണ വാങ്ങുന്നതുകൊണ്ട് ഇന്ത്യക്ക് മേല്‍ ചുമത്തിയ അധിക തീരുവയെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതായും ഇത് അമേരിക്കന്‍ നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ ഈ താരിഫ് തുടരുന്നുണ്ടെങ്കിലും അത് ഒഴിവാക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ബെസന്റ് വ്യക്തമാക്കിയത്.ഇന്ത്യയുമായി വലിയ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനാല്‍ യു.എസിന്റെ സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ നികുതി ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window