Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടന്‍: പ്രഖ്യാപിച്ചത് ജോസ് കെ മാണി
Text By: Team ukmalayalampathram
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒരേയൊരു പേരു മാത്രമാണ് മുന്നോട്ടുവന്നതെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എം മാണി തന്നെ തീരുമാനിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ചാഴികാടന്‍. കേരളത്തിലെ എംപിമാരില്‍ ഒന്നാമനായി തോമസ് ചാടികാടന്‍ പ്രവര്‍ത്തിച്ചു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചാഴികാടന്‍ ചുക്കാന്‍ പിടിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് വിജയിക്കും. ഇക്കാര്യത്തില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയാണ് പാര്‍ട്ടിക്ക് ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.
 
Other News in this category

 
 




 
Close Window