|
വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട വയനാട് സന്ദര്‍ശിക്കാന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവും സംഘവും എത്തും. വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മ മൂലമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ബുധനാഴ്ച വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്നത്. വന്യജീവി ആക്രമണത്തില്‍ മരണപ്പട്ടവരുടെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലും മന്ത്രി പങ്കെടുക്കും. |