Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു
Text By: Team ukmalayalampathram
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പുതിയ രാഷ്ട്രീയ ഇന്നിങ്‌സിന് അദ്ദേഹം തുടക്കമിട്ടത്. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.

തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ അംഗത്വവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window