Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നരേന്ദ്രമോദിക്ക് യുഎഇയില്‍ സ്‌നേഹോഷ്മളമായ സ്വീകരണം: ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ ജെയ്വാന്‍ കാര്‍ഡ് പുറത്തിറക്കി
Text By: Team ukmalayalampathram
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസ്ര്‍ അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്‍കി.
യുഎഇ പ്രസിഡന്റിനെ സഹോദരാ എന്ന് അഭിസംബോധന ചെയ്താണ് മോദി തന്റെ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. 'അബുദാബി എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ സമയമെടുത്തതിന് എന്റെ സഹോദരനായ അല്‍ നഹ്യാന് നന്ദി', മോദി കുറിച്ചു. കുറിപ്പിനോടൊപ്പം ചിത്രങ്ങളും പങ്കുവെച്ചു.
അതേസമയം, യുഎഇയുടെ സ്വന്തം ഡിജിറ്റല്‍, കാര്‍ഡ് പേയ്‌മെന്റ് സംവിധാനം ജെയ്വാന്‍ നിലവില്‍ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സില്‍ (UPI) ആണ് യുഎഇയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ റൂപേ കാര്‍ഡാണ് ജെയ്വാന്‍ തയാറാക്കിയിരിക്കുന്നത്. ആദ്യ ജെയ്വാന്‍ കാര്‍ഡ് യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.

സ്വന്തം പേരില്‍ ലഭിച്ച കാര്‍ഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റല്‍ പണമിടപാടും നടത്തി. ഡിജിറ്റല്‍ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെന്‍ട്രല്‍ ബാങ്കും കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ടിരുന്നു. ജെയ്വാന്‍ കാര്‍ഡുകള്‍ നിര്‍മിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് കരാര്‍ നല്‍കിയത് ഇന്ത്യയുടെ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനാണ്. ജെയ്വാന്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലും റൂപേ കാര്‍ഡ് ഉപയോഗിച്ച് യുഎഇയിലും ഇനി മുതല്‍ പണമിടപാടുകള്‍ നടത്താം.
 
Other News in this category

 
 




 
Close Window