Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഖത്തറിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാജകീയ വരവേല്‍പ്പ്: ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി
Text By: Team ukmalayalampathram
രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഖത്തര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശേഷം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍താനിയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് മോദി ഖത്തറിലെത്തിയത്. ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. 2016 ജൂണിലായിരുന്നു അദ്ദേഹം ആദ്യമായി ഖത്തര്‍ സന്ദര്‍ശിച്ചത്.

''പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഖത്തര്‍ സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചു,'' കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window