Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
രോഗിയോട് നഴ്സിന്റെ ക്രൂരത; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സ് രോഗിയായ സ്ത്രീയെ മുടിയില്‍ പിടിച്ച് തള്ളിയിട്ടു
Text by: Reporter
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയോട് നഴ്സിന്റെ ക്രൂരത. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സ് രോഗിയായ സ്ത്രീയെ മുടിയില്‍ പിടിച്ച് വലിച്ച് കിടക്കയിലേക്ക് തള്ളിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതേസമയം നഴ്സിന്റെ നടപടിയെ ന്യായീകരിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി.

ഒക്ടോബര്‍ 18ന് വൈകുന്നേരമാണ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീയെ സീതാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 ന് വൈകുന്നേരം യുവതിയെ ഉപേക്ഷിച്ച് വീട്ടുകാര്‍ നാട്ടിലേക്ക് മടങ്ങി. രാത്രി 12 ഓടെ ഉറക്കം ഉണര്‍ന്ന യുവതി ഉച്ചത്തില്‍ നിലവിളിക്കാന്‍ ആരംഭിച്ചു. ബഹളം കേട്ട് വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റ് രോഗികള്‍ ഉണര്‍ന്നു. ശബ്ദം കേട്ട് ഒരു സ്റ്റാഫ് നഴ്‌സ് ഓടിയെത്തി.

യുവതിയോട് കിടക്കയിലേക്ക് പോകാനും മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വഴങ്ങിയില്ല, ഇതോടെ നഴ്‌സ് മുടിയില്‍ പിടിച്ച് കിടക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് മറ്റ് രോഗികള്‍ പറഞ്ഞു. ഇതിനിടയില്‍ ആരോ ഇയാളുടെ വീഡിയോ പകര്‍ത്തി. സംഭവം പുറത്തായതോടെ അതിരൂക്ഷ വിമര്‍ശനമാണ് നഴ്‌സിനെതിരെ ഉയര്‍ന്നത്. പിന്നാലെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window