Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മരുമകളെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച അമ്മായിയമ്മ അറസ്റ്റില്‍: അമ്മായിയമ്മയും മന്ത്രവാദിയും അറസ്റ്റില്‍
Text by: @ UKMALAYALAMPATHRAM
ചടയമംഗലത്ത് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതിയില്‍ ഭര്‍തൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും മന്ത്രവാദിയും ഉള്‍പ്പടെ നാലുപേര്‍ ഒളിവിലാണ്. ചടയമംഗലം സ്വദേശിയായ അബ്ദുള്‍ ജബ്ബാര്‍ ആണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌ന പൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയിരുന്നു.

ഭര്‍ത്താവ് ഷാലുവും അമ്മയും ചേര്‍ന്നാണ് യുവതിയെ അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത് നഗ്‌ന പൂജയ്ക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം തമിഴ്‌നാട്ടില്‍ കൊണ്ടുപോവുകയും ജബ്ബാറിന്റെ അരികിലെത്തിച്ചു നഗ്‌നപൂജയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായാണ് ആരോപണം.

അവിടെ മറ്റ് യുവതികളെയും നഗ്‌ന പൂജ നടത്തിയിരുന്നത് കാണാനിടയായെന്ന് യുവതി പറയുന്നു. അബ്ദുള്‍ ജബ്ബാറിനെതിരെ പരാതി സ്വീകരിക്കാന്‍ ആദ്യം പോലീസ് മടിച്ചതായും യുവതി ആരോപിക്കുന്നു. ഇലന്തൂര്‍ നരബലിയെ തുടര്‍ന്നാണ് യുവതി ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ആറ്റിങ്ങല്‍ പോലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ഷാലുവിനെ വിവാഹം കഴിച്ചതുമുതല്‍ തന്റെ ദുരിതം തുടങ്ങിയതാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് എത്തിയതുമുതല്‍ അബ്ദുല്‍ ജബ്ബാര്‍ എന്ന് പറയുന്ന ആള്‍ ഭര്‍തൃവീട്ടില്‍ ഉണ്ടായിരുന്നു. ഇയാള്‍ നിരന്തരം പീഡിപ്പിച്ചു. ഇയാള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ഭര്‍ത്താവ് ഷാലുവും അയാളുടെ അമ്മ ലൈഷയും സഹോദരി ശ്രുതിയും ചേര്‍ന്നായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

ഭര്‍ത്താവിന്റെ സഹോദരി ശ്രുതിയാണ് തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കാന്‍ നിര്‍ബന്ധിച്ചിരുന്നതെന്നും യുവതി പറഞ്ഞു. ഇവര്‍ക്കൊപ്പം നിലമേല്‍ സ്വദേശിയായ സിദ്ദിഖ് എന്നയാളും ഉണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു. സിദ്ദിഖ് എന്നയാള്‍ തന്റെ വസ്ത്രം വലിച്ചുകീറിയപ്പോള്‍ അതൊന്നും സാരമില്ലെന്നും മന്ത്രിവാദത്തിന്റെ ഭാഗമാണെന്നും ഭര്‍ത്താവ് തന്നോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window