Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജോയ്‌സന ക്രിസ്തുമത വിശ്വാസിയാണ്; ഞാന്‍ അതില്‍ ഇടപെടില്ല: ഷെജിന്റെ പ്രതികരണം: മകള്‍ കഴുകന്‍ കൂട്ടത്തിലാണെന്ന് ജോയ്‌സ്‌നയുടെ പിതാവ്
Reporter
പ്രതികരണവുമായി കോടഞ്ചേരിയിലെ ജോയ്‌സനയും ഷെജിനും രംഗത്ത്. ഞാന്‍ മതവിശ്വാസിയല്ല, ജോയ്‌സന ക്രിസ്തുമത വിശ്വാസിയാണെന്നും , മരണം വരെ അവള്‍ക്ക് അതില്‍ തുടരാം, താന്‍ അതില്‍ ഇടപെടില്ലെന്നും അത് ജോയ്‌സനയുടെ വ്യക്തിപരമായ കാര്യമാണെന്നും ഷെജിന്‍ പ്രതികരിച്ചു.


പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും, വിവാഹ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാതാപിതാക്കളെ കണ്ട് സംസാരിക്കുമെന്നും ജോയ്‌സനയും പ്രതികരിച്ചു.

ജോയ്സ്നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.

അതേസമയം തനിക്ക് ഇനി മകളെ കാണേണ്ടെന്നാണ് ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് പറഞ്ഞത്. കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുതെന്നും ജോസഫ് പ്രതികരിച്ചു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ട് പേര്‍ ഇനിയെന്ത് ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള സ്ത്രീയാണ് ജോയ്‌സ്‌ന. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അതില്‍ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തേ താമരശ്ശേരി കോടതിയില്‍ ഷിജിനൊപ്പം ഹാജരായ ജോയ്‌സ്‌ന താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അന്ന് തന്നെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ജോയ്‌സ്‌നയുടെ അച്ഛന്‍ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window