Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അന്വേഷണത്തിന്റെ പേരില്‍ 84 വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കയറിയിറങ്ങുന്നു: ദിലീപ്
Reporter
കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമാണ് അന്വേഷണസംഘം സ്വീകരിക്കുന്നതെന്ന് ദിലീപ് . അന്വേഷണത്തിന്റെ പേരില്‍ 84 വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കയറിയിറങ്ങുകയാണെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


ദിലീപിനെതിരൊയ വധഗൂഢാലോചനാക്കേസിന്റെ നിലനില്‍പ്പില്‍ സംശയമുന്നയിച്ച് ഹൈക്കോടതി. വെറുതെ പറയുന്നത് എങ്ങനെ വധഗൂഢാലോചനയാകുമെന്ന കോടതി ചോദ്യത്തിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെയും വാദം തുടരും. ഗൂഢാലോചനക്കേസിന്റെ ഗൗരവവും വ്യാപ്തിയും നിലനില്‍പ്പും പരിശോധിച്ചാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. വെറുതേ പറയുന്നത് വധഗൂഢാലോനയാകുമോ എന്നായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. കേസ് നിലനല്‍ക്കണമെങ്കില്‍ ഗൂഢോലചനയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം ചെയ്യേണ്ടതില്ലേ എന്നും കോടതി ആരാഞ്ഞു.

എന്നാല്‍ ദിലീപ് പറഞ്ഞത് വെറുംവാക്കല്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാര്‍ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് മുന്‍കൂര്‍ജാമ്യ ഉത്തരവില്‍ തന്നെ കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
 
Other News in this category

 
 




 
Close Window