Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വേള്‍ഡ് ട്രേഡ് സെന്ററിനു ശേഷം മറ്റൊരു ആക്രമണത്തിന് ബിന്‍ ലാദന്റെ പദ്ധതി: അമേരിക്കന്‍ നേവിയുടെ വെളിപ്പെടുത്തല്‍
Reporter
2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു പിന്നാലെ രണ്ടാമതൊരു ആക്രമണത്തിനുകൂടി അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. യുഎസ് നേവി സീലിന്റെ ഡീക്ലാസ്സിഫൈ ചെയ്ത രേഖകള്‍ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യവിവരം പുറത്തുവിട്ടത്.

9/11ന് ശേഷം യാത്രാ വിമാനങ്ങള്‍ക്കു പകരം സ്വകാര്യ ജെറ്റുകള്‍ ഉപയോഗിച്ച് തുടര്‍ ആക്രമണങ്ങള്‍ നടത്തണമെന്നായിരുന്നു ലാദന്റെ നിര്‍ദേശം. യുഎസിലെ റെയില്‍വേ പാളങ്ങളില്‍ 12 മീറ്ററോളം മുറിച്ചുകളഞ്ഞ് അപകടങ്ങള്‍ ഉണ്ടാക്കണമെന്നും നൂറുകണക്കിന് ആളുകളെ ഇതുവഴി കൊല്ലാമെന്നും ലാദന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 9/11 ആക്രമണത്തിനു പിന്നാലെ യുഎസ് അഫ്ഗാനിസ്ഥാനെ ലക്ഷ്യമിട്ട് യുദ്ധം തുടങ്ങുമെന്ന് ലാദന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഴുത്തുകാരിയും ഇസ്ലാമിക് പണ്ഡിതയുമായ നെല്ലി ലാഹൗദ് വിലയിരുത്തുന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ കരിയറില്‍ ഭൂരിഭാഗവും അല്‍ ഖായിദയെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ് ലാഹൗദ്. 11 വര്‍ഷം മുന്‍പ് ലാദനെ പിടികൂടി വധിച്ച യുഎസ് നേവി സീലുകള്‍ കണ്ടെടുത്ത ലാദന്റെ സ്വകാര്യ എഴുത്തുകളും കുറിപ്പുകളും ഇവര്‍ പഠനവിധേയമാക്കിയിരുന്നു. യുഎസിന്റെ തിരിച്ചടി ലാദന് അപ്രതീക്ഷിതമായിരുന്നുവെന്ന് എഴുത്തുകളില്‍നിന്നു വ്യക്തമാകുന്നു. സംഘാംഗങ്ങള്‍ക്കു ലാദന്‍ അയച്ച എഴുത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ മൂന്നു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ലാദന്‍ ഇക്കാലയളവില്‍ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല.
 
Other News in this category

 
 




 
Close Window