Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ പാട്ടുപാടാന്‍ മലയാളി ഗായിക ജാനകി
Text by: Reporter
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്.

ഓസ്ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ജാനകി ഈശ്വര്‍. ദി വോയ്സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. ഓസ്ട്രേലിയയില്‍ താമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ്.
 
Other News in this category

 
 




 
Close Window