Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
കബഡി കളിക്കാന്‍ പോകുന്ന കായിക താരങ്ങള്‍ക്ക് ഭക്ഷണം സൂക്ഷിച്ചത് ടോയിലെറ്റില്‍
reporter
കബഡി താരങ്ങള്‍ക്കു ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍. ഉത്തര്‍പ്രദേശിലെ സഹരന്‍പുരില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ സംസ്ഥാന കബഡി ടൂര്‍ണമെന്റിലെ താരങ്ങള്‍ സ്വയം ഭക്ഷണം വിളമ്പുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സെപ്റ്റംബര്‍ 16ന് നടന്ന സംഭവം ചില താരങ്ങള്‍ തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയതെന്നാണു വിവരം. ടോയ്‌ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങള്‍ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പാത്രത്തില്‍നിന്ന് താരങ്ങള്‍ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറില്‍ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


സ്ഥലമില്ലാത്തതിനാല്‍ ഭക്ഷണം 'ചേഞ്ചിങ് റൂമില്‍' സൂക്ഷിച്ചതാണെന്ന് സഹരന്‍പൂര്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ അനിമേഷ് സക്‌സേന പ്രതികരിച്ചു. ദൃശ്യങ്ങള്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയതോടെ യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഡിയത്തില്‍ ജോലി നടക്കുകയാണെന്നും ഭക്ഷണം സൂക്ഷിക്കാന്‍ വേറെ സ്ഥലമില്ലായിരുന്നെന്നും സ്‌പോര്‍ട്‌സ് ഓഫീസര്‍ അവകാശപ്പെട്ടു. അതേസമയം ബിജെപി സര്‍ക്കാര്‍ കായിക താരങ്ങളെ അപമാനിച്ചതായി രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window