Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഈ വര്‍ഷം ഐപിഎല്‍ താരലേലം ഡിസംബര്‍ 23ന് കൊച്ചിയില്‍
Text by News TEAM UKMALAYALAM PATHRAM
മിനി ലേലമാവും കൊച്ചിയില്‍ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. കഴിഞ്ഞ സീസണില്‍ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.


പഞ്ചാബ് കിംഗ്‌സിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (2.95 കോടി രൂപ), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (1.55 കോടി രൂപ), രാജസ്ഥാന്‍ റോയല്‍സ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ക്ക് ബാക്കിയുള്ളത്. ഈ തുകയ്‌ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികള്‍ക്ക് ചെലവഴിക്കാം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നിലവില്‍ തുകയൊന്നും ബാക്കിയില്ല. ഈ മാസം 15നു മുന്‍പ് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കണം.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവര്‍ ലേലത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
 
Other News in this category

 
 




 
Close Window