Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ച സാനിയ മിര്‍സ വിവാഹബന്ധം വേര്‍പെടുത്തിയതായി റിപ്പോര്‍ട്ട്
Text by: @ UKMALAYALAMPATHRAM
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും സുഹൃത്തിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇത് സംബന്ധിച്ച് സാനിയയോ ഷൊഐബ് മാലിക്കോ പ്രതികരിച്ചിട്ടില്ല.

ഏറെക്കാലമായി സാനിയയും ഷൊഐബും ഒരുമിച്ചല്ല കഴിയുന്നത്. സാനിയ ദുബായിലും ഷൊഐബ് പാകിസ്താനിലുമാണ് നിലവില്‍ ഉള്ളത്. മകന്‍ ഇഹ്‌സാന്‍ ഇരുവരുടെയും അടുത്ത് മാറി മാറി കഴിയുന്നു. കഴിഞ്ഞ ദിവസം സാനിയ മിര്‍സ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ഇരുവരും തമ്മില്‍ വിവാഹമോചിതരായെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുകയും ചെയ്തു.
 
Other News in this category

 
 




 
Close Window