Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് വിവാഹിതനായി
reporter
മലയാളിയായ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് (HS Prannoy) വിവാഹിതനായി. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകള്‍ ശ്വേതയാണ് വധു

തിരുവനന്തപുരം ആക്കുളത്ത് സുനില്‍ കുമാര്‍- ഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. ബംഗളൂരുവിലെ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ശ്വേതയുമായുള്ള ദീര്‍ഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ? വിവാഹത്തിലെത്തിയത്?.

ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സബ്?രജിസ്?ട്രാര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പ?ങ്കെടുത്തത്?.

ഈമാസം 17ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് അരീനയില്‍ വൈകീട്ട്? അഞ്ചു മുതല്‍ വിവാഹസല്‍ക്കാരം നടക്കും.

ബാഡ്മിന്റണ്‍ ടൂര്‍ സീരീസ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തിയ സന്തോഷവുമായാണ് പ്രണോയ് വിവാഹവേദിയിലെത്തിയത്?. കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക റാങ്കിങ്ങില്‍ രണ്ടു പടവുകയറി പ്രണോയ്? 16ാം സ്ഥാനത്തെത്തിയിട്ടുമുണ്ട്.
 
Other News in this category

 
 




 
Close Window