Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഗാലറിയില്‍ മറഡോണ ഇല്ലാതെ ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നത്
Text by: Reporter
1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ഫുട്‌ബോള്‍ ലോകകപ്പ്. കളിക്കാരെയും ആരാധകരേയും വേദനിപ്പിക്കുന്ന വേര്‍പാടാണ് മറഡോണയുടേത്. 16 ലോകകപ്പിലും മറഡോണ കാണാന്‍ എത്തിയിരുന്നു.

16 ലോകകപ്പിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഖത്തറിന്റെ മണ്ണില്‍ അതില്ല. ഗാലറിയിലെ ആര്‍പ്പുവിളികളില്‍ ആ ശബ്ദം കേള്‍ക്കില്ല. 1982ലെ സ്പെയിന്‍ ലോകകപ്പില്‍ കളിക്കാരനായി തുടങ്ങി. നാല് വിശ്വവേദികളില്‍ മായാജാലക്കാരനെപ്പോലെ കാല്‍പ്പന്തില്‍ ഇന്ദ്രജാലം തീര്‍ത്തു. മയക്കുമരുന്നിന്റെ ചെകുത്താന്‍ കൂട്ടുകൂടി കളിയവസാനിച്ചപ്പോഴും ഗാലറികളില്‍ അയാളെന്നുമുണ്ടായിരുന്നു.

2010ല്‍ സ്വന്തം രാജ്യത്തിന്റെ പരിശീലകനായി വീണ്ടും മൈതാനത്ത്. പരിശീലകന്റെ കുപ്പായമഴിച്ചപ്പോള്‍ വൈകാരികത മറയ്ക്കാനാകാത്ത ഒരു സാധാരണക്കാരനെ പോലെ മറഡോണ ഗാലറികളില്‍ ആര്‍ത്തുവിളിച്ചു. പാതിയില്‍ നിലച്ച സംഗീതം പോലൊരു വിയോഗം മറഡോണയുടെ ആരാധകരെ ഇന്നും അലട്ടുന്നു.
 
Other News in this category

 
 




 
Close Window