Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ലിബര്‍ട്ടി ബാരോസ് - ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെണ്‍കുട്ടി
reporter
'ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെണ്‍കുട്ടി' എന്നാണ് ജിംനാസ്റ്റികായ ഈ പെണ്‍കുട്ടി അറിയപ്പെടുന്നത്. ഇപ്പോള്‍ ഏറ്റവും മെയ് വഴക്കമുള്ള പെണ്‍കുട്ടി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ലിബര്‍ട്ടി ബാരോസ് എന്ന പെണ്‍കുട്ടി 30 സെക്കന്‍ഡിനുള്ളില്‍ ഏറ്റവും കൂടുതല്‍ നട്ടെല്ല് തറയിലേക്ക് വളയ്ക്കുന്നതിനാണ് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ലിബര്‍ട്ടി ലോഡൗണ്‍ എന്നാണ് ഇപ്പോള്‍ ഈ നീക്കം അറിയപ്പെടുന്നത്. യുകെയിലെ പീറ്റര്‍ബറോയില്‍ നിന്നുള്ള ലിബര്‍ട്ടി, ഒക്ടോബര്‍ 5-ന് ബ്രെട്ടണിലെ സ്പൈറല്‍ ജിംനാസ്റ്റിക്സ് ക്ലബില്‍ വച്ച് അര മിനിറ്റിനുള്ളില്‍ 11 തവണ തന്റെ തല കാലുകള്‍ക്കിടയിലൂടെയും തറയിലേക്ക് കൊണ്ടുവന്ന് ശരീരം പിന്നിലേക്ക് വളച്ചു.

സ്‌പെയിനിന്റെ ഗോട്ട് ടാലന്റിലെ സെമി ഫൈനല്‍ സ്ഥാനത്തിനായി ലിബര്‍ട്ടി നിലവില്‍ മത്സരിക്കുന്നുണ്ടെങ്കിലും ജിംനാസ്റ്റിക് പഠനത്തിലും മകള്‍ ശ്രദ്ധ തുടരുന്നുവെന്ന് പിതാവ് പറയുന്നു. വഴക്കത്തോടെ നൃത്തം ചെയ്യുന്നതിലും താരമാണ് ലിബര്‍ട്ടി.
 
Other News in this category

 
 




 
Close Window