Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 30th Oct 2026
 
 
UK Special
  Add your Comment comment
കുട്ടികള്‍ സ്ാപ് ചാറ്റ് ചെയ്യണ്ട; ടിക് ടോക്കിലും റീച്ച് കൂട്ടണ്ട: യുകെ കൈക്കൊള്ളുന്നത് കര്‍ശന നിലപാട്
Text By: UK Malayalam Pathram
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. അടുത്ത വര്‍ഷം വസന്തകാലത്തോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് നീക്കം. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹമാധ്യമങ്ങളിലെ അമിത ഉപയോഗം, സൈബര്‍ ബുള്ളിയിങ്, അനുചിതമായ ഉള്ളടക്കങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷിക്കുന്നതിനുമാണ് നടപടി.

പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായം ഉറപ്പാക്കാന്‍ കര്‍ശന പരിശോധനകള്‍ വരും . പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പരിശോധന, ഡിജിറ്റല്‍ ഐഡി, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ എന്നിവ പ്രായം സ്ഥിരീകരിക്കാന്‍ പരിഗണനയിലുണ്ട്.
 
Other News in this category

 
 




 
Close Window