|
കൊച്ചി ചേരാനല്ലൂരില്‍ തട്ടുകടക്കാരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ 17 കാരന്റെ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. സൈബര്‍ പോലീസ് നടപടിയെടുക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കുറ്റവാളി എന്ന് പോലും വിളിക്കാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. മരണത്തിനിടയ്ക്കിയ വാഹനമോടിച്ച വ്യക്തിക്ക് പ്രായപൂര്‍ത്തിയാകാന്‍ മൂന്നോ നാലോ മാസം മാത്രം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഒക്ടോബര്‍ 25-ന് പുലര്‍ച്ചെ കൊച്ചി ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ടിരുന്നു. അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ 17-കാരന്‍ ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് കാര്‍ ഇരുചക്രവാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്.
അപകടവുമായി ബന്ധപ്പെട്ട് കൗമാരക്കാരന് ഒക്ടോബര്‍ 26-ന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കവിത ഗംഗാധരന്‍ ഇന്ന് പരിഗണിച്ചു. |