Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്വര്‍ണം വാങ്ങല്‍ കുറയ്ക്കാനുള്ള അഭ്യര്‍ഥനയിലൂടെ സ്വര്‍ണ്ണവില കുറയാന്‍ കാരണമായി: പ്രധാനമന്ത്രി നരേന്ദ്ര മോദി
Text By: UK Malayalam Pathram
കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണം വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന തന്റെ അഭ്യര്‍ത്ഥന സ്വര്‍ണ്ണവില കുറയാന്‍ കാരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭക്ഷ്യക്ഷാമം നേരിട്ട സമയത്ത് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിനോട് ഇതിനെ ഉപമിച്ചുകൊണ്ട്, അനാവശ്യമായ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ അഭ്യര്‍ത്ഥനയോട് ഇന്ത്യക്കാര്‍ അനുകൂലമായി പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ലഖ്നൗവില്‍ നടന്ന കൗശല്‍ ദീക്ഷാന്ത് സമാരോഹിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷം മുമ്പ്, അത്യാവശ്യമില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന് താന്‍ രാജ്യവാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലാല്‍ ബഹദൂര്‍ ശാസ്ത്രി ജി രാജ്യവാസികളോട് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ രാജ്യം അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ചതുപോലെ, തന്റെ രാജ്യം ഇപ്പോഴും അതേ സ്വഭാവം നിലനിര്‍ത്തുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. തന്റെ ഉപദേശം പാലിച്ചത് പണം ലാഭിക്കാന്‍ സഹായിച്ചതായി നിരവധി പേര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window