Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
2026ല്‍ കേരളത്തില്‍ 5 കോടി എ.സി വിറ്റുവെന്ന് മന്ത്രി: മൂന്നര കോടി ജനം ഉള്ള സംസ്ഥാനത്ത് അതെങ്ങനെ സാധ്യമാകുമെന്ന് ട്രോള്‍
Text By: UK Malayalam Pathram
കേരളത്തില്‍ 2026ല്‍ അഞ്ച് കോടി എസികള്‍ വിറ്റുപോയെന്ന വൈദ്യുതിമന്ത്രി സണ്ണി ജോസഫിന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്കും പിന്നീട് ട്രോളുകള്‍ക്കും വിഷയമായിരുന്നു.
'ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ വര്‍ധനവ് ഉണ്ടായി. എന്നോട് ഒരു എഞ്ചിനീയര്‍ പറഞ്ഞത്, ഈ വര്‍ഷം കേരളത്തില്‍ അഞ്ച് കോടി എയര്‍ കണ്ടീഷണറുകള്‍ വിറ്റുവെന്നാണ്. എസി ഉപയോഗം കൂടുകയാണ്, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും കൂടുകയാണ്. ഉപയോഗം കൂടുന്നതിനനുസരിച്ച് ഉത്പാദനം കൂട്ടാന്‍ കഴിഞ്ഞിട്ടില്ല,' എന്നായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ വാക്കുകള്‍
എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മന്ത്രിയുടെ ഈ പരാമര്‍ശം വസ്തുതാപരമായി തെറ്റാണെന്ന് വ്യക്തമാകും. കേരളത്തില്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ എയര്‍കണ്ടീഷണറുകള്‍ മാത്രമാണ് സാധാരണയായി വിറ്റഴിക്കപ്പെടാറുള്ളത്. 2023ല്‍ 4.8 ലക്ഷം യൂണിറ്റുകള്‍ വിറ്റപ്പോള്‍, 2024ല്‍ വില്‍പ്പന ഏഴ് ലക്ഷം കടന്നു. തുടര്‍ന്ന് 2025ല്‍ വില്‍പന കുറഞ്ഞ്, അഞ്ച് ലക്ഷത്തോളം എ.സി യൂണിറ്റുകളാണ് വിറ്റത്. ആകെ കണക്കാക്കിയാല്‍ 2021 മുതല്‍ 2026 മാര്‍ച്ച് വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വിറ്റഴിഞ്ഞത് ഏകദേശം 30 ലക്ഷം എയര്‍കണ്ടീഷണറുകള്‍ മാത്രമാണ്.
 
Other News in this category

 
 




 
Close Window