Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
റോഡപകട മരണം കുറയ്ക്കാന്‍ സേഫ്റ്റി മിഷന്‍: മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുമെന്ന് ഗതാഗത മന്ത്രി
Text By: UK Malayalam Pathram
സംസ്ഥാനത്തെ റോഡപകട മരണങ്ങള്‍ കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്‍ രൂപീകരിച്ചതായി ഗതാഗത മന്ത്രി സി.പി. ജോണ്‍. മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 15ന് രാവിലെ 11ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടിയെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം 3,600 പേരാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത്. ബോധവത്കരണത്തിലൂടെയും നിയമം കര്‍ശനമായി നടപ്പാക്കിയും മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ റോഡ് സുരക്ഷാ ബോധം വളര്‍ത്തും. നിയമലംഘനങ്ങളും ബോധപൂര്‍വമായ വീഴ്ചകളും വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window