Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
UK Special
  Add your Comment comment
യുകെയിലെ ഒരു കൗണ്‍സിലര്‍ക്ക് എതിരേ 12 ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ 35 കേസുകള്‍: എന്നിട്ടും ജോര്‍ജിന് ജാമ്യം കിട്ടി...!
Text By: UK Malayalam Pathram
യുകെയിലെ കൗണ്‍സിലര്‍ ജോര്‍ജ് മാഡ്ഗ്വിക്കെതിരെ 12 ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ 35 കേസുകള്‍.
പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചെന്നതുള്‍പ്പെടെ 35 കുറ്റങ്ങള്‍ ആണ് ചുമത്തപ്പെട്ടത്.

ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിലെ അംഗമായ മാഡ്ഗ്വിക്കിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. നവംബര്‍ 25ന് പോര്‍ട്സ്മൗത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. സംഭവത്തെത്തുടര്‍ന്ന് റിഫോം യുകെ പാര്‍ട്ടി ഇയാളെ അടിയന്തര പ്രാബല്യത്തില്‍ സസ്പെന്‍ഡ് ചെയ്തു.

തനിക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച മാഡ്ഗ്വിക്ക് നിരപരാധിയാണെന്ന് അവകാശപ്പെട്ടു. ഹാംഷെയര്‍ കൗണ്‍സിലിലെ പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ചു. കുറ്റവിമുക്തനാകുന്നതുവരെ സ്വതന്ത്ര കൗണ്‍സിലറായി തുടരുമെന്നും വ്യക്തമാക്കി.

നാല് ഇരകളുമായി ബന്ധപ്പെട്ടതാണ് കേസുകളെന്ന് ഹാംഷെയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് പൊലീസ് അറിയിച്ചു. ആരോപണവിധേയമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇരകള്‍ക്ക് 16നും 17നും ഇടയില്‍ പ്രായമായിരുന്നു. 2008 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പോര്‍ട്സ്മൗത്തിലും വെയില്‍സിലുമാണ് സംഭവങ്ങള്‍ നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
 
Other News in this category

 
 




 
Close Window