Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
പാചകം
  Add your Comment comment
ഉള്ളിവട
reporter
ചേരുവകള്‍

സവാള-മൂന്ന് വലുത്(നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക്-നാല്(നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി-ചതച്ചത് ഒരു ടീസ്പൂണ്‍
നെയ്യ്-കാല്‍ ടീസ്പൂണ്‍
കോഴിമുട്ട-ഒന്ന്
ഗരംമസാലപ്പൊടി-കാല്‍ ടീസ്പൂണ്‍
മുളക്‌പൊടി-കാല്‍ ടീസ്പൂണ്‍
അരപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍
കടലപ്പൊടി-രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അല്‍പ്പം
കറിവേപ്പില-അല്‍പ്പം
ഉപ്പ്-ആവശ്യത്തിന്
എണ്ണ-വറുക്കാന്‍ ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

സവാള, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ഗരം മസാലപ്പൊടി, മുളകുപൊടി എന്നിവ കോഴിമുട്ടയും നെയ്യും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതില്‍ അരിപ്പൊടിയും കടലപ്പൊടിയും ചേര്‍ക്കുക. അധികം അയഞ്ഞുപോകരുത്. കൈവെള്ളയില്‍ വെള്ളംതൊട്ട് ഈ മാവ് വടപോലെ പരത്തണം. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലിട്ട് വറുത്ത് കോരുക.
 
Other News in this category

 
 




 
Close Window